ഉദുമ : പനയാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വിജയം നേടിയവരെ അനുമോദിക്കുന്നതിനായി വിജയോത്സവം- 2025 സംഘടിപ്പിച്ചു. വിജയോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് രാഹുല്‍ രാഘവന്‍, ഐ. എസ്.എല്‍ ഫുട്‌ബോള്‍ താരം പി. വി.വിഷ്ണു, ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ബാങ്ക് പരിധിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ എന്നിവരെയാണ് അനുമോദിച്ചത്. കേരള സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഡോക്ടര്‍ ഡി. സജിത്ത് ബാബു ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്ത് മുഴുവന്‍ കുട്ടികളെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ബാങ്ക് പ്രസിഡണ്ടും ഹൊസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനുമായ പി. മണിമോഹന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. ഗീത,പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി. ശോഭന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി.ഗൗരി എന്നിവര്‍ സംസാരിച്ചു. രാഹുല്‍ രാഘവന്‍, പി.വി. വിഷ്ണു എന്നിവര്‍ അനുമോദനത്തിന് നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു. പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.