ബെംഗളൂരു: കര്‍ണാടക ഫിലിം ചേംബറും വിതരണക്കാരും തഗ് ലൈഫ് റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ കമല്‍ ഹാസനുമായി ചര്‍ച്ച നടത്തും. ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. കന്നഡ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്ന് കമല്‍ ഹാസനോട് അഭ്യര്‍ത്ഥിക്കും. കര്‍ണാടകയിലെ വിതരണക്കാര്‍ അവരുടെ പ്രതിസന്ധിയും അദ്ദേഹത്തെ അറിയിക്കുകയും ചെയ്യും.
അതേസമയം കമല്‍ ഹാസന്‍ മാപ്പ് പറയാന്‍ സാധ്യതയില്ലെന്നാണ് വിവരം. കര്‍ണാടകയിലെ റിലീസിന് അനുമതി തേടി നടന്‍ കമല്‍ഹാസന്‍ ന്‍ല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തഗ് ലൈഫ് പ്രദര്‍ശനം നിരോധിച്ചത്. നിയമ വിരുദ്ധമെന്നും സിനിമ റിലീസിന് സംരക്ഷണം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്
കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കമല്‍ ഹസന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിനിടയാക്കിയത്. തുടര്‍ന്ന് സിനിമയ്ക്ക് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളില്‍ നിന്നുള്ള ആഹ്വാനങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടയിലാണ് താരം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.