ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ധന തുടരുകയാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ 4026 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 35 ശതമാനം കേരളത്തിലാണ്.
അതേസമയം കേരളത്തില്‍ ചികിത്സയിലുണ്ടായിരുന്ന 19 പേര്‍ രോ?ഗമുക്തരായി. ആക്ടീവ് കേസുകള്‍ 1416 ആയി കുറഞ്ഞു. 24 മണിക്കൂറിനിടെ കേരളത്തില്‍ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ?ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിലയിരുത്തി. കേന്ദ്രത്തോട് പരിശോധന സംബന്ധിച്ച നടപടികള്‍ വിശദീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവലോകന യോ?ഗത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.