നായന്മാര്‍മൂല: ജില്ലയില്‍ ഒന്നാം ക്ലാസിലേക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വര്‍ണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ‘ ബാഗ്,നോട്ട് ബുക്കുകള്‍,കിറ്റ് എന്നിവ സൗജന്യമായി നല്‍കി. മുഴുവന്‍ കുട്ടികള്‍ക്കും പായസ വിതരണം നടത്തി.
പി.ടി.എ പ്രസിഡണ്ട് അന്‍വര്‍ ചോക്ലേറ്റ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം അബ്ദുല്ല ഹാജി ഉല്‍ഘാടനം ചെയ്തു. എ മുഹമ്മദ് ബഷീര്‍ ഹാജി,എന്‍ എം അബ്ദുല്ല,എന്‍ എം അബൂബക്കര്‍ ഹാജി നെക്കര, എ അഹമ്മദ് ഹാജി, എ എല്‍ അമീന്‍, എ എല്‍ മുഹമ്മദ് അസ്ലം,ഹെഡ്മാസ്റ്റര്‍ പി കെ അനില്‍കുമാര്‍,പ്രിന്‍സിപ്പാള്‍ കെ അബ്ദുല്ല കുഞ്ഞി,പി ടി എ അംഗങ്ങളായ എ എല്‍ മുസ്തഫ,ഷുക്കൂര്‍ തങ്ങള്‍,ബി എം സലിം,ഷഹര്‍ബാന,സക്കീന,വിദ്യാ നഗര്‍ എ എസ് ഐ ഷീബ,ഡി ഐ പ്രസീത,കെ പി മഹേഷ് കുമാര്‍,ബിനോ ജോസഫ്,ഷോളി തോമസ് പ്രസംഗിച്ചു