രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം പുഞ്ചക്കര ജി. എല്‍. പി. സ്‌കളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ അധ്യക്ഷനായിരുന്നു. നവാഗതര്‍ അക്ഷരദീപം തെളിയിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗീത പി സമ്മാന കിറ്റ് വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലീല ഗംഗാധരന്‍ പുസ്തക വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് എം പി ജോസ് യൂണിഫോം വിതരണം നടത്തി. എസ് എം സി ചെയര്‍മാന്‍ ഇ കെ ഗോപാലന്‍ ആശംസകള്‍ അറിയിച്ചു. ബിആര്‍സി പ്രതിനിധി ശ്രീമതി സൗമ്യ സൈമണ്‍ സന്നിഹിതയായിരുന്നു. നവാഗതരെ കിരീടം അണിയിച്ചും ബൊക്കെ നല്‍കിയും ഒന്നാം ക്ലാസിലേക്ക് ആനയിച്ചു. മുന്‍ സ്‌കൂള്‍ ലീഡര്‍ പ്രണവ് പ്രദീപ് നവാഗതര്‍ക്ക് കിറ്റ് നല്‍കി. പിടിഎയുടെ വക പായസവിതരണവും നടന്നു.ഹെഡ്മിസ്ട്രസ് കൊച്ചു റാണി വി കെ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശാന്തമ്മ ജോസഫ് നന്ദിയും പറഞ്ഞു.