മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്‌കൂളിലെ പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനോത്സവത്തില്‍ നവാഗതരെ കുരുത്തോലയില്‍ തീര്‍ത്ത പൂച്ചെണ്ടുകള്‍ നല്‍കി വരവേറ്റത് വേറിട്ട അനുഭവമായി.
സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ച യോഗം വാര്‍ഡ് മെമ്പര്‍ മിനിപ്പ് ഉദ്ഘാടനം ചെയ്തു. വായനയ്ക്ക് അവധിയില്ല എന്ന പേരില്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനും വായനയിലും പഠനത്തിലും താല്‍പര്യം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ട അവധിക്കാല പരിപാടിയുടെ പ്രതിഫലനമായ 521 വായനാ പതിപ്പുകളുടെ പ്രകാശനം നാലാം ക്ലാസിലെ ആദിനന്ദ് പ്രധാന അദ്ധ്യാപകന് നല്‍കി നിര്‍വഹിച്ചു, തുടര്‍ന്ന് പുതിയ അധ്യായന വര്‍ഷത്തെ അക്കാദമിക് മാസ്റ്റര്‍
പ്ലാന്‍ ന്റെ പ്രകാശനം, പുതിയ കുട്ടികള്‍ക്കായി തയ്യാറാക്കിയ ഓട്ടോമാറ്റിക് ടോയ് കാറുകളുടെ ഉദ്ഘാടനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ വൈവിധ്യകരമായ രീതിയില്‍ നടന്നു. കൂടാതെ കോളിച്ചാല്‍ ലയണ്‍സ് ക്ലബ് , പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, മില്‍മ സൊസൈറ്റി മാലക്കല്ല്, കെസിവൈഎല്‍ മാലക്കല്ല്, എന്നിവര്‍ ഏര്‍പ്പെടുത്തിയ പഠന ഉപകരണ കിറ്റ് വിതരണവും ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള സൗജന്യ ബാഗ് വിതരണവും നടന്നു.
ഹെഡ് മാസ്റ്റര്‍ സജി എം എ, ജിനോ ജോണ്‍, സോജോ തോമസ്, തോമസ് അടിയായപ്പള്ളി, ആല്‍ബിന്‍ ജോര്‍ജ്, സജി എ സി, ഷൈനി ടോമി, ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു. അവധിക്കാലത്ത് 40 പുസ്തകങ്ങള്‍ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയ അന്നാ വിനോദ്, അലക്‌സ് വിനോദ് ഒന്നാം ക്ലാസിലെ കുട്ടികള്‍ ആയ പാര്‍വതി കൃഷ്ണ, ആരവ് പി ആര്‍ എന്നിവരെ പ്രത്യേകം ആദരിച്ചു