രാജപുരം : പൂടംകല്ല് വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ ആവിശ്യത്തിന് ഡോക്ടര്‍ ഇല്ലാത്തതിലും,രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം നിര്‍ത്തലാക്കിയതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും