രാജപുരം :രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവേശനോത്സവം നടത്തി.പി.ടി.എ പ്രസിഡണ്ട് പ്രഭാകരന്‍ കെ.എ യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോസ് അരിച്ചിറ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. രാജപുരം പോലീസ് സ്റ്റേഷനിലെ അസിസ്റ്ററ്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് മുഖ്യപ്രഭാക്ഷണം നടത്തി. പ്രിന്‍സിപ്പാള്‍ വിന്‍സി , വാര്‍ഡ് മെമ്പര്‍ വനജ ഐത്തു , എ.എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ സി, നവാഗതരായ കുട്ടികളുടെ പ്രതിനിധി അല്‍ന എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അസിസ്റ്ററ്റ് മാനേജര്‍ റവ.ഫാ. ഓനായി കുട്ടികള്‍ക്ക് പഠന കിറ്റ് നല്‍കി.ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സജി മാത്യു സ്വാഗതവും എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എബ്രാഹം കെ.ഒ നന്ദിയും പറഞ്ഞു.