രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് പ്രിന്‍സിപ്പലായി പ്രൊഫസര്‍ ഡോ. ബിജു ജോസഫ് നിയമിതനായി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ പ്രൊഫസര്‍ ആണ്.കണ്ണൂര്‍ സര്‍വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് പഠന ബോര്‍ഡ് ചെയര്‍മാന്‍, പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2001 മുതല്‍ രാജപുരം കോളേജില്‍ അധ്യാപകനാണ്.