ബെംഗളൂരു: കര്‍ണാടക ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകര്‍ത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
പതിനഞ്ചുകാരിയെ രണ്ടുമാസത്തോളം പീഡനത്തിനിരയാക്കിയതായാണ് വിവരം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീണ്ടും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചത്.