പാലക്കുന്ന്: മുദിയക്കാല്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കും ഉദുമ ഹോമിയോ ഡിസ്പെന്‍സറിക്കും എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ അരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.എല്‍. ശ്രീജ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. രതീഷ്, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാര്‍ഡ് അംഗങ്ങളായ ശകുന്തള ഭാസ്‌കരന്‍, ബിന്ദു സുതന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് ഈ അംഗീകാരം ലഭ്യമാകുന്നത്.