ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗന്‍വാടികളില്‍ പൂന്തോട്ടം തയ്യാറാക്കി നല്‍കാന്‍ ‘പുഷ്പവാടി ‘ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുമെന്ന് ചൈല്‍ഡ് കെയര്‍ & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ ഐ.സി.ഡി.എസ് ഓഫിസിന്റെ അനുമതി ലഭിക്കുന്ന പക്ഷം ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം മുതല്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാസറഗോഡ് ബോസ്‌കോ ടൂറിസ്റ്റ് ഹോമില്‍ സി.സി.ഡബ്ല്യൂ.ഒ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ബി. അഷറഫ് ബോവിക്കാനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ഭരണ സമിതി പ്രസിഡന്റ് സുനില്‍ മളിക്കാല്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഭരണ സമിതി വൈസ് പ്രസിഡന്റ് ഉമ്മര്‍ പാടലഡുക്ക, ഭരണ സമിതി അംഗം ജയപ്രസാദ്, ജില്ലാ കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ബേബി മധു എന്നിവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ സുരേഷ് കുമാര്‍ കുറ്റിക്കോല്‍ സ്വാഗതവും, വൈസ് ചെയര്‍ പേഴ്‌സണ്‍ നളിനാക്ഷി ടീച്ചര്‍ നന്ദിയും ആശംസിച്ചു.