ദുബായില്‍ മരണപ്പെട്ട ഭാര്യാസഹോദരന്റെ മൃതദേഹവുമായി ഒരുമാസം മുന്‍പാണ് സാദിഖ് നാട്ടില്‍ വന്നത്
പാലക്കുന്ന് : പട്‌ളയിലെ ഭാര്യാ സഹോദരന്റെ വീടിനടുത്ത മഴവെള്ളം കയറിയ കണ്ടത്തില്‍ തെന്നി വീണ് പാലക്കുന്ന് കരിപ്പോടിയിലെ സാദിഖ്(37) മരണപ്പെട്ടു. ഭാര്യാ സഹോദരന്‍ മൊയ്തീനും കൂടെ ഉണ്ടായിരുന്നു. ദുബായില്‍ മരണപ്പെട്ട ഭാര്യാസഹോദരന്‍ റാഷിദിന്റെ മൃതശരീരവുമായി ഒരു മാസം മുന്‍പാണ് സാദിഖ് നാട്ടിലെത്തിയത്. പാലക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫാല്‍ക്കണ്‍ ടെക്സ്റ്റയില്‍ ഷോപ്പ് ഉടമ
പി. കെ. അബ്ദുല്‍ അസീസിന്റെയും അസ്മയുടെയും മകനാണ്. പുതുതായി പണിയുന്ന വീട് നിര്‍മാണ തിരക്കുമായി പകല്‍ സമയം കരിപ്പോടിയിലായിരിക്കുമെങ്കിലും രാത്രി പട്‌ളയിലെ ഭാര്യ സഹോദരങ്ങളുടെ വീട്ടില്‍ മക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ അങ്ങോട്ടേക്ക് പോകുമായിരുന്നു.
ഭാര്യ :ഫര്‍സാന (പട്‌ള). മക്കള്‍:ഫാദില്‍ സൈന്‍(നാലാം ക്ലാസ്സ്, പാലക്കുന്ന് ഗ്രീന്‍ വുഡ്സ് സ്‌കൂള്‍) നിയാ ഫാത്തിമ( ഒന്നാം ക്ലാസ്സ്, കോട്ടിക്കുളം നൂറുല്‍ ഹുദാ സ്‌കൂള്‍), ആമിന.
സഹോദരങ്ങള്‍: സമീര്‍, സവാദ് (ഇരുവരും ദുബായ്) ഷംസുദ്ദിന്‍(വൈറ്റ് ഹൗസ് ഷോപ്പ്, ഉദുമ) സബാന (പാക്യാര). കബറടക്കം ശനിയാഴ്ച രാവിലെ കോട്ടിക്കുളം ഗ്രാന്‍ഡ് ജുമാമസ്ജിദില്‍ നടക്കും.