ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെപൂടംകല്ലടുക്കംഉന്നതിസന്ദര്‍ശനവും,പ്രശ്‌നപരിഹാര അദാലത്തും സംഘടിപ്പിച്ചു.

രാജപുരം :കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പൂടംകല്ലടുക്കം ഉന്നതി സന്ദര്‍ശനവും, പ്രശ്‌നപരിഹാര അദാലത്തും സംഘടിപ്പിച്ചു. ബളാംതോട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന അദാലത്ത്
ജില്ലാ പോലീസ് സൂപ്രണ്ട് വിജയ് ഭാരത് റെഡ്ഡി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. എസ് എം എസ് ഡിവൈഎസ്പി ഉത്തംദാസ് മുഖ്യാതിഥിയായി. രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ പ്രദീപ് കുമാര്‍, വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍, പി.ടി.എ പ്രസിഡണ്ട് വേണു കെ.എന്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഗോവിന്ദന്‍ , എ എസ് ഐ രാജേഷ് കുമാര്‍ ടി വി എന്നിവര്‍ സംസാരിച്ചു. അദാലത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ പരാതികള്‍ സ്വീകരിച്ചു. ട്രൈബല്‍ ഓഫീസര്‍, വി.ഇ.ഒ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ഫോറസ്റ്റ്, എക്‌സൈസ്, മൃഗസംരക്ഷണം, കൃഷി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാര്‍ സംബന്ധിച്ചു. പരാതികള്‍ക്ക് അടിയന്തിര നടപടികള്‍ക്കായി പോലീസ് സൂപ്രണ്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി പൂടംകല്ലടുക്കം ഉന്നതി സന്ദര്‍ശിക്കുകയും ഉന്നതിയിലെ സാമൂഹിക പഠനകേന്ദ്രത്തിലെത്തി വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *