രാജപുരം: കൊട്ടോടി ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അഞ്ഞനമുക്കൂട് ചെറിയകടവ് സി കെ മമ്മൂട്ടി (സി കെ മുഹമ്മദ്) യുടെ സ്മരണയ്ക്ക് വേണ്ടി മകനും സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കൂടിയായ സി കെ ഉമ്മറും കുടുംബവും നിര്‍മ്മിച്ചു നല്‍കിയ കവാടത്തിന്റെ ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍ , എസ് എം സി ചെയര്‍മാന്‍ ബി.അബ്ദുള്ള, പ്രധാന അധ്യാപിക ബിജി ജോസഫ് , പ്രിന്‍സിപ്പാള്‍ ജോബി ജോസ് , മദര്‍ പി ടി എ പ്രസിഡന്റ് ഷീല , അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.