ബെംഗളൂരു: ബസില്‍ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമര്‍ദനം. ബെംഗളൂരുവിലെ സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ് സംഭവത്തില്‍ മര്‍ദനമേറ്റത്. പൂച്ചയെ പെട്ടിയിലാക്കിയ നിലയിലായിരുന്നു മഞ്ജുനാഥ് ബസില്‍ കയറ്റിയത്. പൂച്ച ബസില്‍ വെച്ച് കരഞ്ഞതോടെ കണ്ടക്ടര്‍ ഇടപെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൂച്ചയെ കളയണം അല്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് കണ്ടക്ടര്‍ മഞ്ജുനാഥിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മര്‍ദനത്തിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.