കാലവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കേണ്ടതുണ്ടെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു
ഇത് സംബന്ധിച്ച് എംഎല്‍എ വനം വന്യജീവി വകുപ്പ് മന്ത്രിക്ക് കത്തു നല്‍കി. തൊഴിലാളികളുടെയും യാത്രക്കാരുടെയും ജീവന്‍ രക്ഷിക്കുള്ള മതിയായ മുന്‍കരുതല്‍ സ്വീകരിക്കാതെയാണ് പലയിടത്തും പ്രവര്‍ത്തി നടത്തുന്നത്. മട്ടലായി കുന്നില്‍ ഉണ്ടായ അപകടത്തില്‍ ഒരു തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മട്ടലായി കുന്നിലും വീരമല കുന്നിലും ബേവിഞ്ചയിലും ഉള്‍പ്പെടെ ജില്ലയില്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ ആവശ്യമായ പ്രദേശങ്ങളില്‍ എല്ലാം ദേശീയ പാത അതോറിറ്റി സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദേശീയപാത അതോറിറ്റിയുടെ ഉന്നതതലസംഘം അപകട ഭീഷണിയുള്ള പ്രദേശങ്ങള്‍ അടിയന്തരമായി സന്ദര്‍ശിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ ഇടപെടല്‍ നടത്തി പരിഹാരമുണ്ടാക്കണമെന്നും രാജഗോപാലന്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ വിശദീകരിച്ചു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലകളില്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് കരാര്‍ കമ്പനികള്‍ക്കും ദേശീയപാത അതോറിറ്റിക്കും രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്ന് കാലവര്‍ഷം നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ദേശീയപാതയില്‍ വിദഗ്ധ സമിതി നടത്തിയ പരിശോധന സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ റമീസ് രാജ വിശദീകരിച്ചു.
എ ഡി എം പി അഖില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.