രാജപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ആശ്രയകേന്ദ്രമല്ല ട്രഷറി ഓഫീസ്. ജനങ്ങള്‍ പല വിധത്തില്‍ ആശ്രയിക്കുന്ന ഓഫീസായി ട്രഷറി മാറിയിട്ടുണ്ടെന്ന്ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍ പറഞ്ഞു. മാലക്കല്ല് സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജി രമാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി കെ നാരായണന്‍, പ്രസന്ന പ്രസാദ്, പി ശ്രീജ, മുരളി പയ്യങ്ങാനം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചക്കോ, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, ഒക്ലാവ് കൃഷ്ണന്‍, എ രാഘവന്‍, എം എം സൈമണ്‍, ടോമി വാഴപ്പള്ളി, എച്ച് ലക്ഷ്മണഭട്ട്, ബി വിനീത്കുമാര്‍, എ ബാലചന്ദ്രന്‍, പി അഷറഫ്, ഫാ. റ്റിനോ ചാമക്കാലയില്‍, പി ജെ ജോണ്‍, പി കെ ഗണേശന്‍, ട്രഷറി ഡയറക്ടര്‍ വി സാജന്‍ എന്നിവര്‍ സംസാരിച്ചു.