രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണവും ഭീകരവിരുദ്ധ പ്രതിജ്ഞയും, സൈനികരെ ആദരിക്കലും ചുള്ളിക്കര രാജീവ് ഭവനില്‍ വെച്ച് നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡണ്ട് പി ജി ദേവ് അനുസ്മരണ പ്രഭാഷണം നടത്തി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം സൈനികരെ ആദരിച്ചു എം. കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് ഭികരവിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുത്തു.
ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, എം പി ജോസഫ് .എം എം സൈമണ്‍, ബാലകൃഷ്ണന്‍ ബാലൂര്‍, കെ ജെ ജെയിംസ്, പി എ ആലി .എം എം തോമസ് . പി കൃഷ്ണന്‍ നായര്‍.വി മാധവന്‍ നായര്‍ ,വിനോദ് കപ്പിത്താന്‍ , ബാബു കദളിമറ്റം, പ്രിയ ഷാജി, സി രേഖ. രാജിവന്‍ ചീരോല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
റോയി ആശാരികുന്നേല്‍ സ്വാഗതവും മധുസൂദനന്‍ റാണിപുരം നന്ദിയും പറഞ്ഞു.