മഞ്ചേശ്വരം: ജൂണ്‍ 19 മുതല്‍ 22 വരെ മഞ്ചേശ്വരം മള്ഹര്‍ കാമ്പസില്‍ നടക്കുന്ന
മള്ഹര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെയും മള്ഹര്‍ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസി യുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ പത്താം ഉറൂസ് മുബാറക്കിന്റെയും പ്രചരണാര്‍ത്ഥം സയ്യിദ് മുസ്ത്വഫ സിദ്ദീഖി മമ്പുറം നയിക്കുന്ന സന്ദേശയാത്രക്ക് ജനകീയമായ സ്വീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
19 ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച സന്ദേശ യാത്ര ഇന്നലെ(മെയ് 20) ജാമിഅ സഅദിയയില്‍ നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ മഖാം സിയാറത്തോടെ ആരംഭിച്ചു. സഅദിയയില്‍ യാത്രയെ സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, അബ്ദുള്ള ബാഖവി കുട്ടശേരി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില,കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഇസ്മായില്‍ സഅദി പാറപ്പള്ളിതുടങ്ങിയവര്‍ സ്വീകരിച്ചു.വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി നെല്ലിക്കട്ടയില്‍ സമാപിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് കാസറഗോഡ് മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന യാത്ര 9.30ന് നെല്ലിക്കുന്ന്,
10.00ന് ചൗകി,
10:30ന് മൊഗ്രാല്‍ പുത്തൂര്‍, 10:45ന് കോട്ടക്കുന്ന്, 11.00ന് പെരിയടുക്ക, 11.30ന് ഉളിയത്തടുക 12.30ന്
മധൂര്‍, 1:00ന് പട്‌ല, 1.15ന് കൊല്ലംകാനം, 1:30ന്, പയോട്ട, 2:30ന്,
മുട്ടതോടി, 2:45ന്,
ഇസ്സത് നഗര്‍, 3:00ന്,
ചെറ്റുംകുഴി, 3:30ന്
അനങ്കൂര്‍, 4:30ന്,
തുരുത്തി എന്നിവടങ്ങളില്‍ പരിയടനഠ നടത്തി
വൈകുന്നേരം 5:30ന് കാസറഗോഡ് സമാപിക്കും.
ഹസന്‍ സഅദി അല്‍ അഫ്‌ളലി,അസീസ് സഖാഫി മച്ചമ്പാടി മുസ്തഫ കടമ്പാര്‍, അബ്ദുല്‍ ബാരി മള്ഹരി, അഷ്റഫ് മള്ഹരി അടൂര്‍, ഹംസ മള്ഹരി ആദൂര്‍, ഷംസീര്‍ സഅദി പാഞ്ചോടി, ഫവാസ് മള്ഹരി കരിവേടകം തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.