വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

വെള്ളിക്കോത്ത്: ഒരു നാടിന്റെ കലാകായിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ തങ്ങളുടെതായ പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുന്ന വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പുതുതായി ഉള്ള വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനവും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനം അക്ഷര ദീപം തെളിയിച്ചുകൊണ്ട് നിര്‍വഹിച്ചു. വായനശാല പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും ഗ്രന്ഥാലോകം എഡിറ്ററുമായ പി വി കെ പനയാല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയില്‍ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍, അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍, പ്രൊഫസര്‍ സി. ബാലന്‍ മാസ്റ്റര്‍, കെ. കൃഷ്ണന്‍ മാസ്റ്റര്‍, വി. വി.തുളസി, ദാമോദരന്‍ ആലി ങ്കാല്‍, പി. സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. വി. ജയന്‍ മാസ്റ്റര്‍ സ്വാഗതവും വിജിന രാഘവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബ് പ്രവര്‍ത്തകരുടെയും വനിതാവേദി പ്രവര്‍ത്തകരുടെയും വിവിധ കലാപരിപാടികള്‍ നടന്നു. കാഞ്ഞങ്ങാട് സ്‌പെക്ടാകുലര്‍ അവതരിപ്പിച്ച കലാവിരുന്ന് ഏറെ ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *