പാലക്കുന്ന്: രണ്ടു പതിറ്റാണ്ടോളമായി കാത്തിരിപ്പ് തുടരുന്നതും ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തിയായ കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാല നിര്‍മാണം സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഇനിയും നീട്ടിക്കൊണ്ട് പോകരുതെന്ന് പാലക്കുന്ന് റിയല്‍ ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മനോജ് കരിപ്പോടി അധ്യക്ഷനായി.
സെക്രട്ടറി ശശിധരന്‍ പുതുക്കുന്ന്,വിജേഷ് തെല്ലത്ത്, യതീന്ദ്രന്‍, രാഹുല്‍ മുച്ചിലോട്ട്, അനുപ് നാഗത്തിങ്കാല്‍, വിജയന്‍ കുന്നുമ്മല്‍, കെ. ലിപീഷ്, വിശ്വജിത്, ലീല ചന്തു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: രതീഷ് കരിപ്പോടി (പ്രസി.), ശൈലേഷ് കൃഷ്ണന്‍ (സെക്ര.), പ്രദീപ് കരിപ്പോടി (ട്രഷ.).