കാഞ്ഞങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ കുന്നുകള്‍ ഖനനം ചെയ്തത് മൂലവും ജൈവവൈവിധ്യ ശോഷണം മൂലവും ഉണ്ടായ നാശത്തെക്കുറിച്ച് പരിസ്ഥിതി ഓഡിറ്റിംഗ് നടത്തുവാന്‍ ജില്ലാ പരിസ്ഥിതി സമിതി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. തീരപ്രദേശത്തിന് സമാന്തരമായി ഉയര്‍ന്ന താഴ്ന്നു നില്‍ക്കുന്ന ഭൂപ്രദേശ കുന്നുകളിലൂടെയാണ് നിലവിലുള്ള ദേശീയപാത കടന്നു പോകുന്നത്. വര്‍ഷത്തില്‍ 3000 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഈ മേഖല. വളരെയധികം ജലം സംഭരിച്ചു വെക്കുന്ന ഈ കുന്നുകള്‍ സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ കൂടിയാണ്. മുകള്‍ ഭാഗം ഉറപ്പുള്ള മേല്‍പ്പാറകള്‍ ആണെങ്കിലും അകം പൊള്ളയായ അതിലോലമായ ആവാസ വ്യവസ്ഥകളാണ് ഹൈവേ കടന്നുപോകുന്ന ഇടനാടന്‍ കുന്നുകള്‍. ഇവയ്ക്ക് ഏല്‍ക്കുന്ന ചെറിയ ആഘാതങ്ങള്‍ പോലും വലിയ പരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് കാരണമാവും. തികച്ചും അശാസ്ത്രീയമായ ഹൈവേ വികസനം ഭാവിയില്‍ വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് കാരണമായേക്കാം എന്ന ആശങ്ക ജില്ലാ പരിസ്ഥിതി സമിതി പങ്കുവെച്ചു.
ഖനനം ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ പോലും പാലിക്കാതെ ദേശീയപാതയ്ക്ക് വേണ്ടി കുന്ന് ഇടിച്ചപ്പോള്‍ നിയമം പാലിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട ജിയോളജി, ദുരന്തനിവാരണ വകുപ്പുകള്‍ തികഞ്ഞ നിസ്സംഗത പാലിക്കുകയും നിയമവിരുദ്ധ നടപടികള്‍ക്ക് മൗനാനുവാദം നല്‍കുകയുമാണ് ഉണ്ടായത്. ഒരു തൊഴിലാളിയുടെ ജീവന്‍ പോലും നഷ്ടമാകുന്ന തരത്തിലേക്ക് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമായി.
വി കെ വിനയന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി വി രാജേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു പുല്ലൂര്‍ ക?ഷ്ണന്‍,പിവി സുധീര്‍കുമാര്‍,സുരേഷ് കൊഴുന്തില്‍ അഡ്വ.പീതാംബരന്‍,എം ഗോപാലന്‍മാസ്റ്റര്‍ ,മനോജ് ഞാണിക്കടവ് എന്നിവര്‍ സംസാരിച്ചു
ജില്ലാ പരിസ്ഥിതി സമിതി ദേശീയ സംസ്ഥാന തലത്തിലുള്ള വിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയുള്ള പഠന സംഘത്തെ നിയോഗിച്ച് പരിസ്ഥിതി ഓഡിറ്റിങ് നടത്തുന്നത്. ഭാരവാകളായി ടിവി രാജേന്ദ്രന്‍ (പ്രസിഡന്റ്) പിവി സുധീര്‍ കുമാര്‍ (സെക്രട്ടറി) അഡ്വ. പീതാംബരന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു