മുളിയാര്‍ : പുതിയകാലത്ത് ലഹരി എന്ന ചതിക്കുഴിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ അകപ്പെടുന്നത് ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കളോട് യോഗം ആവശ്യപ്പെട്ടു.മുഴുവന്‍ നാട്ടുകാരെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍ ക്ലബ്ബിനോടൊപ്പം അണിനിരത്തുകയാണ് ലക്ഷ്യം.
പരിപാടി ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് പ്രസിഡന്റ് എ ടി കാദര്‍ അധ്യക്ഷത വഹിച്ചു, മുളിയാര്‍ പഞ്ചായത്ത് അംഗം രമേശ് മുതലപ്പാറ ഉദ്ഘാടനം ചെയ്തു, വിദ്യാര്‍ത്ഥികളുടെ അഭിരുചി അനുസരിച്ച് ഏത് മേഖലയിലേക്ക് പോകണമെന്ന് കൃത്യമായ ദിശ നല്‍കി നിസാര്‍ പെര്‍വാട് കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി, പത്താം ക്ലാസ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗം അനുമോദിച്ചു,
ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് മീത്തല്‍, അഫ്രീദ് മൈക്കുഴി, ആലൂര്‍ ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മീത്തല്‍, എം ജി എല്‍ സി അധ്യാപിക നൗനാ ടീച്ചര്‍, ക്ലബ്ബ് മുന്‍ പ്രസിഡന്റ് ഉസ്മാന്‍, പുനര്‍ജനി ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള അപ്പോളോ തുടങ്ങിയവര്‍ സംബന്ധിച്ചു,
പരിപാടി ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് എടി അബു നന്ദിയും പറഞ്ഞു.