കുണ്ടംകുഴി: ബാലഗോകുലം ഉദുമ താലുക്ക് വാര്‍ഷിക സമ്മേളനം കുണ്ടംകുഴി ഹരിശ്രി വിദ്യാലയത്തില്‍ നടന്നു. റിട്ട: ചിത്രകല അദ്ധ്യാപകന്‍ രാഘവന്‍ മാസ്റ്റര്‍ ചൊട്ട അദ്ധ്യക്ഷത വഹിച്ചു.
സനാതന സാംസ്‌കാരിക മൂല്യങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുക വഴി ഉത്തമ പൗരന്‍മാരായി മാറാന്‍ സാധിക്കുമെന്നും ബാലഗോകുലം പ്രവര്‍ത്തനങ്ങള്‍ അതിനു സഹായിക്കുമെന്ന്
ശ്രിദേവി ഇന്‍സ്റ്റിട്യൂട് ഓഫ് ടെക്‌നോളജി പ്രൊഫസര്‍ ലതാ പ്രകാശ് റാവു ബെള്ളൂറഡുക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ബാലഗോകുലം ജില്ല അദ്ധ്യക്ഷന്‍ ബാബു മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
ബാലഗോകുലം ജില്ല മേഖലഅധികാരികള്‍ പങ്കെടുത്തു.
രാമചന്ദ്രന്‍ കരിവേടകം സ്വാഗതവും
താലുക് കാര്യദര്‍ശി രമാനന്ദ കുണ്ടംകുഴി നന്ദിയും പറഞ്ഞു,
പുതിയഭാരവാഹികളായി…
അദ്ധ്യക്ഷന്‍ :നാരായണന്‍ വടക്കിനിയ
ഉപാദ്ധ്യക്ഷന്‍ : ജയചന്ദ്രന്‍ കുണ്ടംപാറ,
കാര്യദര്‍ശി : രാമചന്ദ്രന്‍ പി. എം. കുറ്റിക്കോല്‍
സഹകാര്യദര്‍ശി : രതീഷ് പി.വി ചാളക്കാല്‍, രമാനന്ദ കുണ്ടംകുഴി,
ഖജാന്‍ജി ഗോപിനാഥന്‍ കുതിരക്കോട് എന്നിവരെ തിരഞ്ഞെടുത്തു.