രാവണീശ്വരം: അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപന സമ്മേളനം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം. ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രമുഖ പ്രഭാഷകന്‍ സജീവന്‍ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സതീഷ് സിപിഐഎം ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍, മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷ്, വനിതാ വേദി പ്രസിഡണ്ട് ധന്യ അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. അഴീക്കോടന്‍ ക്ലബ്ബ് സെക്രട്ടറി കെ.വി. വിനോദന്‍ സ്വാഗതവും പ്രസിഡണ്ട് പി. പ്രകാശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അഴീക്കോടന്‍ ക്ലബ്ബ് യു.എ.ഇ കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത് അജേഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് അരങ്ങേറി. കണ്ണൂര്‍ അഹം ഫോക്ക് ബാന്‍ഡ് അവതരിപ്പിച്ച ‘കാഹളം’ നാടന്‍പാട്ട് അവതരണവും ഏറെ ശ്രദ്ധേയമായി.