രാജപുരം: കരുവാടകം ക്ഷേത്രത്തില്‍ നടന്നു വരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന രാജാഗോപുരത്തിന്റെ കട്ടില വെക്കല്‍ ചടങ്ങ് ഇന്ന് രാവിലെ ക്ഷേത്രം മേല്‍ശാന്തി ശങ്കര നാരായണ ഭട്ടിന്റെ നേതൃത്വത്തില്‍ നടന്നു. ചടങ്ങില്‍ ക്ഷേത്ര രക്ഷധികാരി എ സി പ്രഭാകരന്‍ നായര്‍, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ നാരായണന്‍ , കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല ജോയിന്റ് സെക്രട്ടറി ഇ മധുസൂദനന്‍ പള്ളക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.