പാലക്കുന്ന്: പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ മൂന്നാമത് ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണമെന്റില്‍ സംഘശക്തി മധൂര്‍ ചാമ്പ്യന്‍മാരായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 29 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍
വിക്ടറി പള്ളം, റെഡ് വേള്‍ഡ് കൊപ്പല്‍, എകെജി ആറാട്ട് കടവ് എന്നീ ടീമുകള്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ പോലീസ് എസ് ഐ പ്രസാദ്, എ എസ് ഐ രഞ്ജിത്ത് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി.