കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുല്‍ഫിയ പാലക്കി എംബിബിസ് അവസാന വര്‍ഷ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി. കാഞ്ഞങ്ങാട് പാലക്കി കുടുംബാംഗവും സാമൂഹ്യ സേവന മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായ ഹംസ സി പാലക്കിയുടെ മകളായ ഫാത്തിമ സുല്‍ഫിയ തമിഴ്‌നാട് ഡോ. എം ജി ആര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. സഹോദരന്‍ ഡോ. ജല്‍വ പാലക്കി മംഗലാപുരം ഇന്ത്യാന ഹോസ്പ്പിറ്റലിലെയും കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലിലെയും ഇഎന്‍ടി സര്‍ജനാണ്. മറ്റൊരു സഹോദരന്‍ ഡോ. ഹയാഷ് റഹ്മാന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറാണ്. ഇളയ സഹോദരന്‍ മുഹമ്മദ് അക്കീല്‍ എംബിഎ് വിദ്യാര്‍ത്ഥി. അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോട് കൂടി മേരിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നേടിയാണ് എംബിബിസ് പഠനം ആരംഭിച്ചത്.