ഉദുമ: ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ചക്ക ഫെസ്റ്റ് 14, 15 തീയതികളില്‍ നടക്കും. ഉദുമ ടൗണ്‍ സാക്ക് ഹാളില്‍ ഇന്ന് 10ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി അധ്യക്ഷത വഹിക്കും. പായസം അടക്കം വിവിധ ചക്ക വിഭവങ്ങള്‍, പ്രദര്‍ശനം, ക്ലാസുകള്‍, വിവിധ മത്സരങ്ങള്‍ എന്നിവ ഫെസ്റ്റില്‍ ഉണ്ടായിരിക്കും. സമാപന പരിപാടി വ്യാഴാഴ്ച വൈകിട്ട് 4ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും.