കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശാക്തേയ ദേവീക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 9 10 11 12 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് കാഞ്ഞങ്ങാട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. മഹോത്സവത്തിന്റെ ഭാഗമായി മെയ് 9ന് രാവിലെ അഞ്ചിന് ഗണപതി ഹോമവും 11 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്രയും നടക്കും. കലവറ നിറയ്ക്കല്‍ ഘോഷയാത്ര ഇട്ടമ്മല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര കാറ്റാടി ശ്രീ അയ്യപ്പ ഭജന മന്ദിരം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് അന്നദാനം നടക്കും. രാത്രി 7 മണിക്ക് മാതൃ സമിതിയുടെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി, തിരുവാതിര എന്നിവ അരങ്ങേറും. രാത്രി എട്ടുമണിക്ക് ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗര്‍ ഫെയിം സ്റ്റാര്‍ കൗഷിക് സൂപ്പര്‍ ഫെ ര്‍ഫോമര്‍ വര്‍ഷ പ്രസാദ് ആലപ്പുഴ എന്നിവര്‍ നയിക്കുന്ന, അടിമയില്‍ യുവജന സമിതി സ്‌പോണ്‍സര്‍ ചെയ്യുന്ന മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. മെയ് 10ന് ഉച്ചയ്ക്ക് 12ന് ലക്ഷ്മി പൂജയും വൈകുന്നേരം ദീപാരാധനയും നടക്കും. ദീപാരാധനയ്ക്ക് ശേഷം യശോദാമ്മ സതി എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടക്കും. രാത്രി എട്ടുമണിക്ക് ശാക്തേയ പൂജയും 9 മണിക്ക് കൊളവയല്‍ ചിലങ്ക നിര്‍ത്ത് വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും മുതിര്‍ന്ന കുട്ടികളുടെയും ക്ഷേത്രപരിധിയിലെ കുട്ടികളുടെയും നൃത്ത നൃത്ത്യങ്ങളും അരങ്ങേറും. മെയ് 11ന് ഞായറാഴ്ച വൈകുന്നേരം ദീപാരാധനയും രാത്രി തിടങ്ങലും കുട്ടിച്ചാത്തന്‍, ഭൈരവന്‍, പൊട്ടന്‍ തെയ്യം എന്നിവയുടെ പുറപ്പാടും നടക്കും. മെയ് 12ന് തിങ്കളാഴ്ച രാവിലെ മുതല്‍ കുറത്തിയമ്മ, ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, ഗുളികന്‍ ദൈവം എന്നിവ അരങ്ങിലെത്തും. തുടര്‍ന്ന് ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ അന്നദാനവും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡണ്ട് ടി. പി. കുഞ്ഞി കണ്ണന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം. വി. കുഞ്ഞി കണ്ണന്‍, കണ്‍വീനര്‍ രാജു ഇട്ടമ്മല്‍, വൈസ് ചെയര്‍മാന്‍ സുരേഷ് പുള്ളിക്കാല്‍, ഖജാന്‍ജി കെ. വി. കോരന്‍, കമ്മിറ്റി അംഗങ്ങളായ പ്രജിത്ത്.എം, അരുണ്‍ പുളിക്കാല്‍ എന്നിവര്‍ സംബന്ധിച്ചു