സൗജന്യ എഐ കോഴ്സുകള്‍ ആരംഭിച്ച് ഐഐടി മദ്രാസ് സ്വയം പ്ലസ്

കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിനു (ഐഐടി മദ്രാസ്) കീഴിലുള്ള സ്വയം പ്ലസ് വഴി സൗജന്യമായി വാഗ്ദാനം ചെയ്യുന്ന അഞ്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സുകള്‍ ആരംഭിച്ചു. 25 മുതല്‍ 45 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകള്‍ ഓണ്‍ലൈന്‍ വഴിയാണ് ലഭ്യമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും, ഫാക്കല്‍റ്റികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് കോഴ്‌സുകള്‍. എഐ ഇന്‍ ഫിസിക്‌സ്, എഐ ഇന്‍ കെമിസ്ട്രി, എഐ ഇന്‍ അക്കൗണ്ടിംഗ്, എഐ ഉപയോഗിച്ചുള്ള ക്രിക്കറ്റ് അനലിറ്റിക്‌സ്, പൈത്തണ്‍ ഉപയോഗിച്ചുള്ള എഐ/എംഎല്‍ എന്നിവയിലുള്ള കോഴ്‌സുകളാണ് ലഭ്യമാക്കുന്നത്.

കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിന് മുന്‍കൂര്‍ എഐ പരിജ്ഞാനം ആവശ്യമില്ല. എല്ലാ അക്കാദമിക് പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള (എഞ്ചിനീയറിംഗ്, സയന്‍സ്, കൊമേഴ്സ്, ആര്ട്ട്, ഇന്റര്‍ ഡിസിപ്ലിനറി) ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്സുകളില്‍ ചേരാം. താല്‍പ്പര്യമുള്ളവര്‍ക്ക് https://swayam-plus.swayam2.ac.in/ai-for-all-courses എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. മെയ് 12 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍, ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും തൊഴില്‍ അധിഷ്ഠിതവുമായ പഠന അവസരങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐഐടി മദ്രാസിന്റെ ഒരു സംരംഭമാണ് സ്വയം പ്ലസ്.

Leave a Reply

Your email address will not be published. Required fields are marked *