കാസര്‍കോട്: കമ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് എല്ലാ കാലത്തും ശത്രുരാജ്യങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. പാകിസ്ഥാനികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെ സഹായിക്കുന്ന ചൈനയോടാണ് സി പി എമ്മിന് പ്രതിബദ്ധത. പാക്കിസ്ഥാന്‍ ഭീകരരെ സഹായിക്കുന്ന നിലപാടാണ് കേരള സര്‍ക്കാരിന്റെത്. ഏപ്രില്‍ 29 ആകുമ്പോള്‍ കേരളത്തിലുള്ള 150 പരം പാകിസ്ഥാനികളില്‍ 145 പേര്‍ ഭാരതം വിട്ടിരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തികഞ്ഞ അലംഭാവത്തോടെയാണ് കേരളം പ്രതികരിച്ചത്. നാമമാത്രമായ ആളുകള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് തിരിച്ച് പോയത്. മറ്റൊരിടത്തും കാണാത്ത തരത്തില്‍ പാകിസ്ഥാന്‍ റോഡും, മുക്കും, കവലകളും ഉള്ളത് കേരളത്തിലാണ്. ആ പേരുകള്‍ എടുത്ത് കളയാതെ പാക് അനുകൂലികളെ തലോലിക്കുകയാണ് സി പി എമ്മും ഇടത് സര്‍ക്കാരും. വഖഫ് ബോര്‍ഡിനെതിരായി മലപ്പുറത്ത് നടന്ന യോഗത്തില്‍ ഹമാസിന്റെ തലവന്‍ ഓണ്‍ ലൈന്‍ പ്രസംഗം നടത്തിയപ്പോഴും ഭീകര സംഘനയുടെ ചിത്രങ്ങള്‍ വെ ച്ചപ്പോഴും കേസെടുക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കാത്തത് തീ പ്രവാദ ഭീകര ശക്തികള്‍ക്ക് സ്വതന്ത്രമായി കേരളത്തില്‍ പ്രവര്‍ത്തനം നടത്താന്‍ മതേതര പാര്‍ട്ടികള്‍ എന്ന് പറയുന്ന ഇടത് വലത് മുന്നണികള്‍ ഒത്താശ ചെയ്യുന്നതുകൊണ്ടാണ്.
ഭീകര ആക്രമണത്തിന്റെ ഗൂഢാലോചനകള്‍ എല്ലാം നടന്നിട്ടുള്ളത് കേരളത്തിലാണ്. മതഭീകരവാദികളുടെ വിളനിലമായി കേരളം മാറി.പാക്കിസ്ഥാന് എതിരായി ഭാരതം നിലപാട് എടുത്തപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍അയ്യരും ജയറാം രമേഷ്, ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാകിസ്ഥാന് അനുകൂലമായി സംസാരിക്കുകയായിരുന്നു. കര്‍ണാടകത്തിലും കേരളത്തിലും കാണുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. പാകിസ്ഥാനികളെ നാട് കടത്താന്‍ സര്‍ക്കാരിനെ പോലെ പോലീസിനും ബാധ്യത ഉണ്ട്. വരും ദിവസങ്ങളില്‍ പാക് പൗരന്‍മാരെ കേരളത്തില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപടിയുമായി ബിജെപി മുന്നോട്ട് പോകുമെന്ന് കെ. സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്റ് എം. എല്‍. അശ്വിനി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മുന്‍ ജില്ലാ പ്രസിഡന്റുമാരായ വി. രവീന്ദ്രന്‍, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ല ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, മുതിര്‍ന്ന നേതാവ് കെ. കെ. നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബല്‍രാജ് , മുരളീധര യാദവ്, എം. ജനനി, മണികണ്ഠ റൈ, എച്ച്. ആര്‍. സുകന്യ, എ. കെ. കയ്യാര്‍, സവിത ടീച്ചര്‍, സെക്രട്ടറിമാരായ പ്രമീള മജല്‍, കെ.എം. അശ്വിനി , പുഷ്പാ ഗോപാലന്‍, മഹേഷ് ഗോപാല്‍, സഞ്ചീവ പുളിക്കൂര്‍, ഖജാന്‍ജി വീണ അരുണ്‍ ഷെട്ടി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജന. സെക്രട്ടറിമാരായ മനുലാല്‍ മേലത്ത് സ്വാഗതവും എന്‍. ബാബുരാജ് നന്ദിയും പറഞ്ഞു.