എസ് കെ എസ് എസ് എഫ് ഉപ സമിതി ശാക്തീകരണം

എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് വടക്കന്‍ മേഖല പ്രയാണം സമാപ്പിച്ചു, ഇന്ന് മധ്യമേഖലയിലും , നാളെ തെക്കന്‍ മേഖലയിലും

മഞ്ചേശ്വരം: 2026 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് സംഘടിപ്പിക്കുന്ന ത്വലബ പ്രയാണത്തിന്റെ വടക്കന്‍ മേ
ഖല പ്രയാണം സമാപ്പിച്ചു , ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാസിഖ് ഹുദവി യും , ജില്ല വൈസ് പ്രസിഡന്റ് കബീര്‍ ഫൈ
സി പെരിങ്കടിയും യാത്രയുടെ നായകരായി, രണ്ട് ടീമായി നടത്തിയ യാത്രയില്‍ ത്വലബ വിംഗ് ജില്ല ഭാരവാഹികളായ മുസമ്മില്‍ , നാസിക്ക് , അഹ് വാസ് , ഷഹ്‌സിന്‍ തങ്ങള്‍ , ഫര്‍സീന്‍ തളങ്കര , ഇബ്രാഹിം എന്നിവര്‍ സ്ഥിര അംഗമായി
ഇന്ന് മധ്യ മേഖലയില്‍ ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടിയും , ഇബ്രാഹിം അസ്ഹരി പള്ളങ്കോടും യാത്രയെ നയിക്കും നാളെ തെക്കന്‍ മേഖലയില്‍ ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമിയും യൂനുസ് ഫൈസി കാക്കടവും നയിക്കും ജില്ലയിലെ എഴുപതോളം ദര്‍സ് അറബി കോളേജുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവധിക്കും

Leave a Reply

Your email address will not be published. Required fields are marked *