മടിക്കൈ കാഞ്ഞിരപൊയിലില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും കായിക മന്ത്രി ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പൊയില്‍ : മടിക്കൈ ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള 5 ഏക്കര്‍ കളിയിടത്തില്‍ ഗേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപൊയിലില്‍ തോട്ടിനാട്ട് ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും തൊട്ടിനാട്ട് ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരും സമര്‍പ്പിച്ച നിവേദനത്തിന് അനുകൂല തീരുമാനം സ്വീകരിച്ച് ആവശ്യമായ കളിസ്ഥലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മടിക്കൈ തൊട്ടിനാട്ട് ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനുള്ള ജേഴ്‌സിയും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും മന്ത്രി നടത്തി. ക്ലബ്ബ് ഭാരവാഹികള്‍ മന്ത്രിയില്‍നിന്ന് ജേഴ്‌സിയും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഷറഫ് അലി, കാസര്‍ഗോഡ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്‌മാന്‍ എന്നിവര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ശ്രീലത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ റഹ്‌മാന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. ശൈലജ, എന്‍. ബാലകൃഷ്ണന്‍, മുന്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എം. രാജന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്അംഗം അനില്‍ ബങ്കളം, ടി.വി. കൃഷ്ണന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ എ. വി. ബാലകൃഷ്ണന്‍, ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി ടി.വി. അനൂപ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പി. വിജയന്‍ സ്വാഗതവും കണ്‍വീനര്‍ എം. മുകേഷ് നന്ദിയും പറഞ്ഞു.