പാലക്കുന്ന്: എരോല്‍ മൊട്ടമ്മല്‍ പടിഞ്ഞാറേ വീട് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠയും ബ്രഹ്‌മകലശവും കളിയാട്ട മഹോത്സവവും സമാപിച്ചു. ഗണപതിഹോമം, കലശപ്രതിഷ്ഠ, കലാഹോമം, പൂര്‍ണ്ണാഹുതി, വിഷ്ണു മൂര്‍ത്തിയുടെ പുന:പ്രതിഷ്ഠ ചടങ്ങും, തുടര്‍ന്ന് നിവേദ്യനിര്‍ണയം, നിവേദ്യപൂജ, മംഗളാരതി, പ്രസാദ വിതരണം എന്നിവയും നടന്നു. ചന്ദ്രപുരം അയ്യപ്പ ഭജന മന്ദിരം ഭജന സമിതി, നാട്ടക്കല്‍ മിത്ര ഭജന സംഘം, നെല്ലിയെടുക്കം ശാരദാംബ ഭജന സമിതി,പാലക്കുന്ന് ഭഗവതി ക്ഷേത്രം, പഞ്ചിക്കൊള പാര്‍ത്ഥസാരഥി ക്ഷേത്രം ശാരദാംബ ഭജന സമിതി, ബേഡകം ധര്‍മ്മശാസ്താ ഭജന സമിതികളുടെ ഭജന ഉണ്ടായിരുന്നു.കളിയാട്ടത്തിന്റെ ഭാഗമായി വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. വിളക്കിലരിയോടെ ഉത്സവം സമാപിച്ചു.