ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു
രാവണീശ്വരം : ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാവണേശ്വരത്ത് നടന്നുവരുന്ന അവധിക്കാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് സമാപനമായി. ഒരു മാസക്കാലം നീണ്ടുനിന്ന ക്യാമ്പിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. നൂറോളം കുട്ടികള്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ സംബന്ധിച്ചു. ക്യാമ്പിന്റെ ഭാഗമായി നീലേശ്വരം ഇ.എം.എസ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ പരിശീലനം സംഘടിപ്പിച്ചു. കൂടാതെ പള്ളിക്കര ബീച്ചില്‍ ലഹരി പഠനത്തോട്, കലയോട്, കളിയിടങ്ങളോട് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയുംഎടുത്തു. ഉദുമ എം.എല്‍.എ
സി.എച്ച്.കുഞ്ഞമ്പു, കാസറഗോഡ് അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് തുടങ്ങി പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ സംബന്ധിച്ചു. രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടന്ന ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന്റെ സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വച്ച് പരിശീലകരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. സബീഷ്, എം. ജി. പുഷ്പ പി. മിനി, എം. ബാലകൃഷ്ണന്‍, എ. വി. പവിത്രന്‍,
ധന്യ അരവിന്ദ്, വിജയകുമാര്‍, ശശി ചിറക്കാല്‍,പി. സതീശന്‍, സി അനീഷ്, വി. സന്തോഷ്,പ്രവീണ്‍ രാമഗിരി എന്നിവര്‍ സംസാരിച്ചു. ബി. പ്രേമ സ്വാഗതവും ലീമ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.