വേലാശ്വരം : മെയ് 3 4 5 തീയതികളിലായി നടക്കുന്ന പാണംതോട് കരിഞ്ചാമുണ്ഡി വിഷ്ണുമൂര്‍ത്തി പഞ്ചുരുളി ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് തുടക്കമായത്. കലവറനിറയ്ക്കല്‍ ക്കല്‍ ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന കലവറനിറയ്ക്കല്‍ ഘോഷയാത്രയില്‍ നിരവധി ആളുകളാണ് അണിനിരന്നത്. വേലാശ്വരം ശ്രീ വ്യാസേശ്വരം ശിവക്ഷേത്രത്തില്‍ നിന്നാണ് കലവറ നിറയ്ക്കല്‍ ഘോഷയാത്ര പുറപ്പെട്ടത്. മെയ് 4, 5 തീയതികളില്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.