രാജപുരം: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ കള്ളാര്‍ ടൗണില്‍ മെഴുകുതിരി കത്തിച്ചു. യൂണിറ്റ് പ്രസിഡന്റ് ടോമി വി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഭീകരാക്രമണങ്ങള്‍ക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങണമെന്നും വ്യാപാരികള്‍ കൂടെ നില്‍ക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി ഉമേഷ് കെ തീവ്രവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.