കാഞ്ഞങ്ങാട്: വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ കെ പി എ )കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ക്യാമറ കണ്ണ് ചലിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച ഗ്രൂപ്പ് ഫോക്കസ് പരിപാടി ശ്രദ്ധേയമായി.
എ കെ പി എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സുഗുണന്‍ ഇരിയയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപ് കോതൊളി , പ്രസ്സ് ഫോറം ട്രഷറര്‍ ഫസലു, എ കെ പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്,സംസ്ഥാന വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ അനൂപ് ചന്തേര വേണുവി വി, ജില്ലാ ജോയിന്‍ സെക്രട്ടറിമാരായ പ്രജിത്ത് എന്‍ കെ സുധീര്‍ കെ,ജില്ലാ പിആര്‍ഒ രാജീവ് സ്‌നേഹ, ജില്ലാ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷെരീഫ് ഫ്രെയിം ആര്‍ട്ട്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശന്‍ മാവുങ്കല്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ വി എന്‍ സ്വാഗതവും,ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍ പിടി നന്ദിയും പറഞ്ഞു.