പാലക്കുന്ന് : എറണാകുളം കോതമംഗലത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കാസര്‍കോട് ജില്ലയിലെ തിരുവക്കോളി ടാസ്‌ക് ടീം ചാമ്പ്യാന്‍മാരായി. ജേതാക്കളായ
ഫുട്‌ബോള്‍ താരങ്ങളെ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂറിന്റെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു.