രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി.കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ബിജി ജോസഫ് സ്വാഗതവും ക്യാമ്പ് കണ്‍വീനര്‍ രാജന്‍ കെ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗം എം കൃഷ്ണകുമാര്‍ , എസ്എംസി ചെയര്‍മാന്‍ ബി അബ്ദുള്ള, മദര്‍ പി ടി എ പ്രസിഡന്റ് ഷീല എം, സീനിയര്‍ അസിസ്റ്റന്റ് ജിന്‍സി മാത്യു എന്നിവര്‍ സംസാരിച്ചു.
ആദ്യദിവസം ക്യാമ്പ് നയിച്ചത് 2018 ലെ മികച്ച മലയാള സിനിമയ്ക്കുള്ള ജോണ്‍ എബ്രഹാം പുരസ്‌കാര ജേതാവും അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും നേടിയ ബിനു കോളിച്ചാല്‍ ആണ്. രാത്രി 8.30 ന് ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കുന്നസുരേഷ് കുമാര്‍ കുറ്റിക്കോലിന്റെ ഏകാംഗ നാടകം ക്യാമ്പിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. രണ്ടാം ദിവസം ക്യാമ്പിനെ സുരേഷ് കുമാര്‍ കുറ്റിക്കോല്‍ നയിക്കും. 31 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. തുടര്‍ന്നും ക്യാമ്പംഗങ്ങള്‍ക്കായി വിവിധ പരിശീലനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍ .