10 ലക്ഷം രൂപയുടെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്
നഗരസഭയുടെ 2024- 24 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 16 പട്ടികജാതി പ്രൊഫഷണല്‍ വദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യത്തിനായി ലാപ് ടോപ്പുകള്‍ നല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠനം നടത്തുന്ന 42 വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. ആവിക്കരയില്‍ നടന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ കെ.ലത, വാര്‍ഡ് കൗണ്‍സിലര്‍ എ.കെ ലക്ഷ്മി, കെ.സഞ്ജീവന്‍, പ്രജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്.സി.ഡി.ഒ പി.ബി ബഷീര്‍ സ്വാഗതവും പ്രമോട്ടര്‍ ടി.എസ് ശ്രുതി നന്ദിയും പറഞ്ഞു.
പട്ടികജാതി ക്ഷേമത്തിനായി കാഞ്ഞങ്ങാട് നഗരസഭയുടെ എസ്.സി.പി ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10 പേര്‍ക്ക് വീട് നിര്‍മാണ സഹായവും 14 പേര്‍ക്ക് വീട് നവീകരണ ഫണ്ടും അനുവദിച്ചു. ഒമ്പത് പേര്‍ക്ക് വിവാഹധനസഹായവും എട്ട് മിശ്ര വിവാഹിതര്‍ക്ക് പ്രത്യേക ആനുകൂല്യവും നല്‍കി. 36 വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും ലഭ്യമാക്കി. 10 വീടു കുളില്‍ സൗര ഗാര്‍ഹിക വിളക്ക് ലഭ്യമാക്കി. നഗരസഭയുടെ കീഴിലുള്ള ചെമ്മട്ടംവയല്‍ ഹോസ്റ്റലില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ ഡിജിറ്റല്‍ ക്ലാസ്സ് മുറിയും കമ്പ്യൂട്ടര്‍ ലാബും സജ്ജമായി. ഹോസ്റ്റലിന് പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടി ആരംഭിച്ചു.