കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി മൂന്ന് പട്ടികജാതി യുവജന സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ കലാ സാംസ്‌കാരിക അഭിവൃദ്ധി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.അബ്ദുല്‍ റഹ്‌മാന്‍, കെ.സീത, എം.വിജയന്‍, മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ദാമോദരന്‍, കെ.വി രേജേന്ദ്രന്‍, അഡ്വ. എം.കെ ബാബുരാജ്, പുഷ്പ, ലക്ഷ്മി തമ്പാന്‍, ഷക്കീല ബഷീര്‍, പുഷ്പ, വി ഗീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരി കൃഷ്ണന്‍, എസ് സി ഡി ഒ പി ബി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ നവജജ്യോതി, ഉദുമയിലെ കൈമ, പള്ളിക്കരയിലെ നടന കൈരളി എന്നീ സംഘങ്ങള്‍ക്കാണ് വാദ്യോപകരണങ്ങള്‍ ലഭിച്ചത്. ഏവ് വീതം ചെണ്ട, രണ്ട് ബീക്ക് ചെണ്ട. മൂന്ന് ഇലത്താളം തുടങ്ങിയ ുപരണങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം നാല് സംഘങ്ങള്‍ക്ക് വാദ്യോപരണങ്ങള്‍ ലഭ്യമാക്കിയരുന്നു. ഈ വര്‍ഷം മൂന്ന് സംഘങ്ങള്‍ക്ക് കൂടി വാദ്യോപരണം നല്‍കും. വിവിധ കമ്മ്യൂണിറ്റി ഹാളുകളില്‍ ലൈബ്രറി സൗകര്യം ഒരുക്കുന്നതിനും ബ്ലോക്കിന് പദ്ധതിയുണ്ട്.