റാണിപുരം . പാറക്കടവ് സൗരോര്‍ജ വേലിയുടെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം കാസറകോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ് സന്ദര്‍ശിച്ചു. റാണിപുരം മുതല്‍ പാറക്കടവ് കര്‍ണ്ണാടക ഫോറസ്റ്റ് അതിര്‍ത്തി വരെയുള്ള 3.5 കിലോമീറ്റര്‍ വേലിയുടെ പ്രവൃത്തികളാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, സെക്രട്ടറി ഡി വിമല്‍ രാജ്, ട്രഷറര്‍ എം കെ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ രതീഷ് തുടങ്ങിയവര്‍ ഡി എഫ് ഒയ്ക്ക് ഒപ്പം സന്നിഹിതരായി. കഴിഞ്ഞ ദിവസം പാറക്കടവില്‍ സാരോര്‍ജ വേലി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ നേതൃത്തില്‍ ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ,വനസംരഷണസമിതി ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരുടെയും യോഗം നടന്നു.