ഹരിത മിഷന്‍ ആര്‍.പിലോഹിദാ ക്ഷന്‍ പി.കെ ഉദ്ഘാടനം ചെയ്തു.
പുളുവിഞ്ചി :- മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി യുവജ്യോതി ഗ്രന്ഥാലയം പുളുവിഞ്ചി യെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ഹരിത മിഷന്‍ ആര്‍.പി.യും സിനിമാനടനുമായ ലോഹിതാക്ഷന്‍ പി.കെ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രവര്‍ത്തകരും നാട്ടുകാരും ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിച്ചാല്‍ കേരളത്തെ ശുചിത്വ സുന്ദരമായ സംസ്ഥാനമാക്കി മാറ്റാം എന്ന പ്രഖ്യാപനവും നടത്തി.
ഹരിത പ്രഖ്യാപനത്തിന്റെ ഭാഗമായി പുളുവിഞ്ചി മുതല്‍ നെല്ലിത്താവ് വരെയുള്ള റോഡിന്റെ ഇരുവശത്തുമുണ്ടായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യതു യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് എഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആതിര അനില്‍കുമാര്‍ സ്വാഗതവും ശ്രീകാന്ത് വള്ളിയടി നന്ദിയും പറഞ്ഞു സതീശന്‍വള്ളിയടി പ്രസംഗിച്ചു ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ.എന്‍ നാരായണന്‍ ഇ.ചന്ദ്രന്‍, ദിവ്യ, കുട്ടികൃഷ്ണന്‍ കൃഷ്ണന്‍ നമ്പ്യാര്‍ പ്രമോദ് ചന്ദ്രന്‍
മോഹനന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു