വേലാശ്വരം : 1953ല്‍ പ്രവര്‍ത്തനമാരംഭിച്ചവേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ 72 വര്‍ഷങ്ങള്‍ പിന്നിട്ട് പഠനരംഗത്തും കലാകായിക സാഹിത്യ രംഗത്തും ജില്ലയില്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സ്‌കൂളില്‍ നിന്നും ദീര്‍ഘ കാലത്തെ അധ്യാപന ജീവിതത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്നകെ. വി. ശശികുമാര്‍ മാസ്റ്റര്‍ക്ക് പി.ടി.എ കമ്മിറ്റി, എസ് എം.സി, വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ ഗംഭീര യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ശശികുമാര്‍ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങ് നിര്‍വഹിച്ചു. വിദ്യാലയ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി. വി. അജയന്‍ അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡണ്ട് കെ. വി. സുനില്‍കുമാര്‍, എസ്. എം.സി ചെയര്‍മാന്‍ എ. പ്രകാശന്‍, മദര്‍ പി ടി. എ പ്രസിഡണ്ട് കെ. ജയശ്രീ, പി കൃഷ്ണന്‍, ടി. ഗോവിന്ദന്‍ നമ്പൂതിരി സി.വി. കൃഷ്ണന്‍, കെ. ഉമാദേവി എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ. വി. ശശികുമാര്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് പി. വിനോദ് സ്വാഗതവും പ്രധാന അധ്യാപകന്‍ പി. വിഷ്ണു നമ്പൂതിരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.