പുല്ലൂര്‍ : എ.കെ.ജി സ്മാരക ഗ്രന്ഥാലയം, പുല്ലൂര്‍ എ.കെ.ജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പി. അനുഷയുടെ കവിത സമാഹാരമായ ‘കളുപ്പ് ‘ പ്രകാശന ചടങ്ങ് പുല്ലൂര്‍ എ.കെ.ജി സ്മാരക ഗ്രന്ഥാലയത്തില്‍ വച്ച് നടന്നു. പ്രശസ്ത കവി സി. എം. വിനയചന്ദ്രന്‍ പ്രമുഖ ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശനവും ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രശസ്ത കവി നാലപ്പാടം പത്മനാഭന്‍ പുസ്തക പരിചയം നടത്തി. പുല്ലൂര്‍ എ.കെ.ജി ക്ലബ്ബ് പ്രസിഡണ്ട് എ. കൃഷ്ണന്‍ അധ്യക്ഷനായി. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. നാരായണന്‍ മാസ്റ്റര്‍ ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. വേണുഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. സീത, എ ഷാജി, പ്രിയ ടീച്ചര്‍, ഷീബ ടീച്ചര്‍, എ.കെ.ജി ക്ലബ്ബ് സെക്രട്ടറി എം. അരുണ്‍കുമാര്‍ ഗ്രന്ഥാലയം പ്രസിഡണ്ട് സി. രഞ്ജിത്ത്, വനിതാ കമ്മിറ്റി സെക്രട്ടറി കെ. രോഹിണി എന്നിവര്‍ സംസാരിച്ചു. കുമാരി പി. അനുഷ മറുമൊഴി ഭാഷണം നടത്തി. എ.കെ.ജി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി എം.വി. നാരായണന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഒ. കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.