പാക്യാര കൂട്ടായ്മ ദുബായില്‍ സൗഹൃദ ഇഫ്ത്താര്‍ സംഗമം നടത്തി

ദുബായ്: പാക്യാര യു എ ഇ മഹല്‍ ജമാഅത്ത് കമ്മിറ്റി പാക്യാര മഹല്‍ നിവാസികളുടെ കൂട്ടായ്മ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ദുബൈ ദേരയിലെ ഗ്രാന്റ് എക്‌സസിയര്‍ ഹോട്ടലിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പാക്യാരക്കാരുടെ സൗഹൃദ സംഗമം അരങ്ങേറിയത് . സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മാരക വിപത്തിനെതിരായുള്ള ബോധവല്‍കരണവും നടത്തി.സലാം പാക്യാര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജാഫര്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു. പാക്യാര ഇനാറത്തുല്‍ ഇസ്ലാം മദ്രസയിലെ പൂര്‍വ്വാധ്യപകനായ സ്വാദിഖ് മാഷ് ഉല്‍ഘാടനം ചെയ്തു. ഹമീദ് വായവളപ്പ്, ഹിദായത്തുള്ള പാക്യാര, അല്ലു അബുദാബി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി . ട്രഷറര്‍ ഷാഹിദ് മനാമ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *