രാജപുരം:കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 2024-25സാമ്പത്തിക വര്‍ഷത്തില്‍ മാലിന്യ മുക്ത നവകേരളം ശുചിത്വ പദ്ധതി യില്‍ 163കുടുംബങ്ങള്‍ക്ക് ജി ബിന്‍ കമ്പോസ്റ്റര്‍ വിതരണം ചെയ്തു. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഗോപി, പി ഗീത, സന്തോഷ് വി ചാക്കോ, എന്നിവര്‍ സംസാരിച്ചു, സെക്രട്ടറി പ്രേമ എ സ്വാഗതം ഇബ്ലീമെന്റ് ഓഫീസര്‍ വിഇഒ ഉഷ പി നന്ദിയും പറഞ്ഞു. ജി ബിന്‍ ഉപയോഗത്തെ കുറിച്ച് വര്‍ഗീസ് വി. ജെ വിശദീകരിച്ചു